ചമ്പക്കുളം:കുട്ടനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാവും.പ്രളയത്തിനു ശേഷം
സബ് കളക്ടർ വി.ആർ കൃഷ്ണതേജ തുടങ്ങിയ
ഐ.ആം ഫോര്‍ ആലപ്പിയും-സ്യൂസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് കുട്ടനാട് താലൂക്കിലെ 111 സ്‌കൂളുകളില്‍ ആര്‍ ഒ പ്ലാന്റുകള്‍ സ്ഥാപിച്ചു നൽകിയത്.
.ആർ.ഒ പ്ലാന്റ് വഴി ശുദ്ധജല വിതരണം നടത്തുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ചമ്പക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു.ആലപ്പുഴയുടെ പ്രളയാനന്തര പുനരധിവാസത്തിനായി കോടി കണക്കിന് രൂപയുടെ സഹായമെത്തിക്കാന്‍ ഐ.ആം ഫോര്‍ ആലപ്പി കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. .ആര്‍.ഒ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടത്തോടൊപ്പം നിന്ന സ്യൂസ് ഫൗണ്ടേഷന്‍ ഒഫ് ഇന്ത്യ മാതൃകാപരമായ കാര്യമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ആലപ്പുഴയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സബ്ബ് കളക്ടര്‍ വി.ആര്‍ കൃഷ്ണതേജ പറഞ്ഞു.ശുദ്ധമായ ജലം എന്നത് കുട്ടികളുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ധന്യാ ആര്‍ കുമാര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബിനു ഐസക്ക് രാജു,ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചാക്കോച്ചന്‍,സ്യൂസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ എച്ച്.ആര്‍ മാനേജര്‍ വിനോദ് സൈമണ്‍,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍,പി.റ്റി.എ പ്രസിഡന്റുമാര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.