ആലപ്പുഴ:ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ വനിതകൾക്ക് കേന്ദ്ര സഹായത്താൽ ഒരു മാസം ദൈർഘ്യമുള്ള ക്ലോത്ത് ബാഗ് & ജൂട്ട് ബാഗ് നിർമാണ സൗജന്യ പരിശീലനവും ഒരു മാസം ദൈർഘ്യമുള്ള പേപ്പർ ഷോപ്പിംഗ് ബാഗ്, പേപ്പർ ക്യാരി ബാഗ് പരിശീലനവും നൽകുന്നു. അപേക്ഷകർ ബി.പി.എൽ. കുടുംബത്തിൽപ്പെട്ടവരും ഹൈസ്ക്കൂൾ പാസ്സായവരുമായിരിക്കണം. റേഷൻ കാർഡിന്റെ കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പി, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ബയോഡാറ്റാ (ഫോൺ നമ്പർ രേഖപ്പെടുത്തിയിരിക്കണം) എന്നിവ സഹിതം അപേക്ഷിക്കണം. താൽപ്പര്യമുള്ളവർ ഫെബ്രുവരി 15നകം ജില്ല പട്ടികജാതി വികസന ഓഫീസർ, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ അനക്സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ, പിൻ – 688 013 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ – 0477-2252548.
