ഐ.എച്ച്.ആര്‍.ഡി.യുടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണല്‍ സെന്ററില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഒരു വര്‍ഷം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ – ആറ് മാസം) & ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒരു വര്‍ഷം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. എസ്.സി/എസ്.റ്റി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് സൗജന്യം ലഭിക്കും. ഫോണ്‍ : 0471 – 2550612, 8547611461.