കേന്ദ്ര സര്‍ക്കാരിന്റേയും എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്ററിന്റെയും  സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന്റെയും (കിക്മ)  സംയുക്ത ആഭിമുഖ്യത്തില്‍ ഡിസംബര്‍ 15 ന് രാവിലെ 9.30 മുതല്‍ തിരുവനന്തപുരം നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ക്യാമ്പസില്‍ സൗജന്യ ജോബ് ഫെയര്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുളളവര്‍ ഡിസംബര്‍ 14 ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് www.ncs.gov.in ല്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.facebook.com/MCCTVM ല്‍ ലഭ്യമാണ്. ഫോണ്‍ : 0471-2272603, 9495562601, 8547618290.