ആലപ്പുഴ: സംസ്ഥാനത്ത് ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും ഒരു ലക്ഷം രൂപയിൽ അധികരിക്കാത്ത വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2017 ജൂലൈ 1 നും 2018 ഡിസംബർ 31 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായ അഭിഭാഷകർക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ്ധനസഹായം അനുവദിക്കുന്നു. അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫാറ
വും, അനുബന്ധരേഖകളും ഫെബ്രുവരി 16 നകം പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ആഫീസിൽ നേരിട്ടോ തപാൽമാർഗ്ഗമോ സമർപ്പിക്കണം. അപേക്ഷാഫോമിന്റെ മാതൃകയും വിജ്ഞാപനവും വിശദ വിവരങ്ങളും www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ 0484-2429130.