പ്രേക്ഷകരുടെ മനം കവര്‍ന്ന് കുടുംബശ്രീയുടെ കലാപരിപാടികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ബീച്ചില്‍ നടക്കുന്ന കലാസന്ധ്യയിലാണ് ജില്ലയിലെ വിവിധ കുടുംബശ്രീ സിഡിഎസുകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചത്.  അതിര്‍ത്തികളില്‍ ജീവത്യാഗം ചെയ്ത സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ആരംഭിച്ച കലാപരിപാടിയില്‍ കുരുവട്ടൂര്‍ സിഡിഎസ് അവതരിപ്പിച്ച ശിങ്കാരിമേളമാണ് ആദ്യം അരങ്ങിലെത്തിയത്. കണ്ണീരുപ്പില്‍ സ്‌നേഹത്തിന്റെ ചേരുവ ചേര്‍ത്താല്‍ കുടുംബബന്ധങ്ങളില്‍ ശ്രീയുണ്ടാകുമെന്ന സന്ദേശമുയര്‍ത്തിയ കുരുവട്ടൂര്‍ കുടുംബശ്രീയുടെ ലഘുനാടകം കിച്ചണ്‍ തിസീസ് കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.വേദിയില്‍ തീഷ്ണതയും വൈകാരികതയും സമന്വയിപ്പിച്ച് നിറഞ്ഞാടിയ  താമരശേരി സിഡിഎസിന്റെ നാടന്‍പാട്ട് അവതരണം കാണികള്‍ക്ക് നയനാന്ദകരമായി.