സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ ഗ്രൗണ്ടിൽ ഓപൺ ക്വിസ് മൽസരം നടത്തി. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസിന്റെ നേതൃത്വത്തിൽ നടത്തിയ മൽസരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന 41 ടീമുകൾ പങ്കെടുത്തു. ആദ്യഘട്ടത്തിൽ സ്‌ക്രീനിങ് നടത്തി 18 ടീമുകളെ തിരഞ്ഞെടുത്തു. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, ഇന്ത്യൻ ദേശീയത എന്നിവയിലൂന്നി ആറു റൗണ്ടുകളിലായി നടന്ന മൽസരത്തിൽ ഇരുനൂറിൽ 155 മാർക്ക് നേടി.കെ ഷിഹാബ്-പി.ആർ അനൂപ് എന്നിവർ ഒന്നാംസ്ഥാനം നേടി. അഖില എസ്. നായർ-എസ് സൂര്യ ടീമിനാണ് (145 മാർക്ക്) രണ്ടാംസ്ഥാനം. എൻ.ജെ ആശംസ്-ഇ.ടി തുഷാര ടീം (134) മൂന്നാം സ്ഥാനത്തെത്തി. കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് ഇ. സുരേഷ് ബാബു ക്വിസ് നിയന്ത്രിച്ചു. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
കൽപ്പറ്റ നഗരസഭാ കൗൺസിലർ അജി ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസർ എം
