ഹാന്റക്‌സ് ഉപഭോക്താക്കൾക്കായി ‘പ്രിവിലേജ് കാർഡ്’ പുറത്തിറക്കുന്നു.  5000 രൂപയ്ക്കു മുകളിൽ തുണിത്തരങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളാണ് പ്രിവിലേജ് കാർഡിൽ അംഗമാകുക.  ആദ്യഘട്ടമായി 5000 കാർഡുകളാണ് സംസ്ഥാനത്ത് പുറത്തിറക്കുന്നത്.  കാർഡുള്ള ഉപഭോക്താക്കൾക്ക് ഓരോ ഇടപാടിനും ഡിസ്‌കൗണ്ട് ലഭിക്കും.  കാർഡ് നേടുന്നവരുടെ വിവരങ്ങൾ തയ്യാറാക്കി ഹാന്റക്‌സിന്റെ പുതിയ ഉത്പന്നങ്ങൾ, ഡിസ്‌കൗണ്ട്, വിപണന മേളകൾ തുടങ്ങിയവയെക്കുറിച്ച് എസ്.എം.എസ് മുഖേന അറിയിപ്പുകളും നൽകും.  പ്രിവിലേജ് കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27) ഉച്ചയ്ക്ക് രണ്ടിന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റിലെ ചേംബറിൽ നിർവഹിക്കും.