ഐ.എച്ച്.ആർ.ഡി തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എം.ടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, സിവിൽ, ബയോടെക്‌നോളജി, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കൽ ബിരുദധാരികളിൽ നിന്നും എം.എസ്‌സി മാത്തമാറ്റിക്‌സ് ബിരുദധാരികളിൽ നിന്നും പ്രോജക്ട് ഫെല്ലോ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ച് രാവിലെ 11ന് തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-22307733.