ഭിന്നശേഷിയുള്ളവരുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉണര്‍വ് 2017 ബഡ്‌സ് കലാമേളയുടെ ഉദ്ഘാടനം പത്തനംതിട്ടയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു കളക്ടര്‍. അമ്മമാര്‍ക്കും കുടുംബങ്ങള്‍ക്കും കുടുംബശ്രീ നല്‍കുന്ന വലിയ ആശ്വാസമാണ് ബഡ്‌സ് സ്‌കൂളുകള്‍. പ്രത്യേക പരിഗണ അര്‍ഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളിലെ കലാവാസനകള്‍ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിന് കുടുംബശ്രീ ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം ഏറെ സഹായിക്കുന്നുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുഖാന്തരം കുടുംബശ്രീയാണ് ബഡ്‌സ് സ്‌കൂളുകള്‍ നടത്തുന്നത്. ഓരോ മുകുളവും വിരിയേണ്ടതാണെന്ന കാഴ്ചപ്പാടില്‍ കുട്ടികള്‍ക്ക് അമ്മയുടെ കരുതലും വാത്സല്യവും നല്‍കിയാണ് ജില്ലയില്‍ മൂന്ന് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് മാമന്‍ കൊണ്ടൂര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. സാബിര്‍ ഹുസൈന്‍, ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡേവിഡ് റജി മാത്യു, അസി. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച് സലീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ ഷാജഹാന്‍ എന്നിവര്‍ പ്രസംഗിച്ചു.