കാക്കനാട്: മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പട്ടയവും ക്രയസര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന പട്ടയവിതരണ മേള എറണാകുളം ടൗണ്‍ ഹാളില്‍ ഡിസംബര്‍ 18 ന് ഉച്ചകഴിഞ്ഞ് മൂന്നിന്
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കൊ്ച്ചി മേയര്‍ സൗമിനി ജെയിന്‍, എംപിമാരായ കെ.വി. തോമസ്, ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്, ജോസ് കെ മാണി, എംഎല്‍എമാരായ എസ്. ശര്‍മ്മ, വി.ഡി. സതീശന്‍, പി.ടി. തോമസ്, വി.കെ. ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എം. സ്വരാജ്, കെ.ജെ. മാക്‌സി, എല്‍ദോ എബ്രഹാം, ആന്റണി ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, ആര്‍ഡിഒ എസ്. ഷാജഹാന്‍, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.