ജില്ലയില്‍ ജനുവരി ഒന്നിന് നടന്ന പട്ടയമേളയില്‍ പട്ടയം സ്വീകരിക്കാന്‍ കഴിയാത്ത അട്ടപ്പാടിയിലെ 647 ഭൂരഹിത പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് കേരള ഷ്യെൂള്‍ഡ് ട്രൈബസ് ആക്ട് പ്രകാരമുള്ള പട്ടയം, 200 കുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം കൈവശ രേഖയും വിതരണം ചെയ്തു. അഗളി കിലയില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിന് ജോര്‍ജ് പട്ടയം വിതരണം ചെയ്തു. മണ്ണാര്‍ക്കാട് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ, ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ കെ. കൃഷ്ണ പ്രകാശ്, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ നസീര്‍ഖാന്‍, ഭൂരേഖ തഹസില്‍ദാര്‍ ശിവനാരായണന്‍ പരിപാടിയില്‍ പങ്കെടുത്തു. ചിറ്റൂര്‍ താലൂക്കിലെ 93 കുടുംബങ്ങള്‍ക്കുള്ള പട്ടയം മണ്ണാര്‍ക്കാട് താലൂക്ക് ഹാളില്‍ സബ് കലക്ടര്‍ വിതരണം ചെയ്തു.
