പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ഇന്ത്യന്‍ സൈനികരുടെ ഫോട്ടോകള്‍/ ബോര്‍ഡുകള്‍ പ്രചാരണവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കല്‍ നോഡല്‍ ഓഫീസര്‍ എ.ഡി.എം കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചു. സൈനികരുടെ ഫോട്ടോ/ ബോര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടം ലംഘനമാണെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. തുടര്‍ന്നും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇവ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
