ആലപ്പുഴ: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരം മാർച്ച് 23ന് രാവിലെ 09.30 ന് ആലപ്പുഴ പുന്നപ്ര അംബേദ്ക്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കും. ആലപ്പുഴ ജില്ലയിലെ സ്റ്റേറ്റ് സിലബസ് സ്‌കൂളിൽ നിന്നുള്ള എട്ട്, ഒമ്പത് ക്ലാസുകാർക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്നും മൂന്നംഗങ്ങളുള്ള ഒരു ടീമിനാണ് പങ്കെടുക്കാൻ പറ്റുക. രണ്ട് റൗണ്ടുകളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിയ്ക്കും. ജില്ലാതല മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി, ക്യാഷ് അവാർഡ് എന്നിവയും ലഭിക്കും. ഫോൺ: 9447431944