കാക്കനാട്: എറണാകുളം ജില്ല തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി യുടെയും എറണാകുളം ജില്ല ലീഗല്‍ സര്‍വീസ് അതോറിറ്റി യുടെയും ജില്ല ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹകരണത്തോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് രജിസ്‌ട്രേഷന്‍ ക്യാമ്പും മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപിച്ചു. 625 ഇതരസംസ്ഥാന തൊഴിലാളികള്‍ ക്യാംപില്‍ പങ്കെടുത്തു.
കേരളാ സംസ്ഥാന നിയമ സേവന അതോറിറ്റി മെമ്പര്‍ സെക്രട്ടറി കെ.സത്യന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, എറണാകുളം ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സി.എസ്. മോഹിത്, റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫീസര്‍ കെ. മുഹമ്മദ് സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.