ആലപ്പുഴ: സി-ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറുമാസം ദൈർഘ്യമുള്ള ഡിപ്ലോമ കോഴ്സുകളായ ഡിപ്ലോമ ഇൻ വെബ് ഡിസൈൻ ആൻഡ് ഡെവലപ്പ്‌മെന്റിന് പ്ലസ്ടൂവും, മൂന്നുമാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സുകളായ വീഡിയോഗ്രാഫി, നോ ലീനിയർ എഡിറ്റിങ്. സർട്ടിഫിക്കറ്റ് കോഴ്സായ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രഫിക്ക് അഞ്ച് ആഴ്ചയാണ് കാലാവധി. ഇതിന് എസ്.എസ്.എൽ.സിയാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെീസ് ക്ലബിനു സമീപമുള്ള സി-ഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടുക. ഫോ:0471 2721917, 8547720167.