മലമ്പുഴ നിയോജക മണ്ഡലത്തിലെ ഒന്‍പത് പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1,83000 രൂപ വിതരണം ചെയ്തു. ഭരണപരിഷ്‌കരണ കമീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്.അച്യുതാന്ദനാണ് പാലക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ തുക വിതരണം നടത്തിയത്. അപകടത്തെ തുടര്‍ന്ന് ഭര്‍ത്താവ് മരണപ്പെട്ട എല്ലപ്പുള്ളി സ്വദേശിനിയ്ക്ക് ഒരു ലക്ഷം നല്‍കി. ബാക്കിയുളള തുക മരുതറോഡ്, അകത്തേത്തറ, മലമ്പുഴ, പുതുശ്ശേരി
ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് ചികിത്സാധനസഹായമായി വിതരണം ചെയ്തു.