വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പോക്‌സോ നിയമം 2012 സംബന്ധിച്ച് തെരഞ്ഞെടുത്ത കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒ.ആര്‍ കേളു എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.കെ പ്രജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനന്തവാടി സിഡിപിഒ കെ. അനീറ്റ, സൂപ്പര്‍വൈസര്‍ മേരി, സൂര്യ സജി , സോഷ്യല്‍ വര്‍ക്കര്‍ കുമാരി അഖില രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ വേണുഗോപാലന്‍, അഡ്വ.ജോസഫ് മാത്യു എന്നിവര്‍ ക്ലാസ്സെടുത്തു. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ വിഷയമാക്കി നിര്‍മിച്ച ‘ ആ ദിവസം’ എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു.
