തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ ഒന്നാംഘട്ട റാന്റമൈസേഷന്‍ പൂര്‍ത്തിയായി നിയോജക മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്തു. ഇവ പോലീസ് സംരക്ഷണത്തിലും സിസിടിവി നിരീക്ഷണത്തിലും അതാത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. സ്‌കൂളുകളിലും കോളേജുകളിലുമായാണ് സ്്ട്രോങ് റൂം സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇ വി എം മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ വി കെ രമയുടെ മേല്‍നോട്ടത്തില്‍ സ്റ്റേറ്റ് വെയര്‍ ഹൗസിലാണ് റാന്റമൈസേഷന്‍ പ്രക്രിയ നടത്തിയത്. ജില്ലയില്‍ ആകെ 2538 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂണിറ്റുകളും വിവിപാറ്റുമാണ് വിതരണം ചെയ്തത്. നിയോജക മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിനനുസരിച്ചാണ് യൂണിറ്റുകള്‍ വിതരണം ചെയ്തത്.
