പൊതു തെരഞ്ഞെടുപ്പിലെ പോസ്റ്ററുകള്‍, നോട്ടീസ്, ലഘുലേഖകകള്‍ എന്നിവ അംഗീകൃത പ്രസ്സുകളില്‍ മാത്രമേ പ്രിന്റ് ചെയ്യുവാന്‍ പാടുകയുള്ളു എന്ന് മാതൃക പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറായ എ.ഡി.എം അറിയിച്ചു. പ്രിന്റ് ചെയ്യുന്നവയില്‍ പ്രസ്സിന്റെ പേര്, കോപ്പികളുടെ എണ്ണം എന്നിവ നിര്‍ബന്ധമായും ഉണ്ടാവണം. ഇത്തരത്തില്‍ പ്രിന്റ് ചെയ്യുന്നവയുടെ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് ചിലവുകളുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളടങ്ങിയ കൈപുസ്തകത്തിലെ അനെക്സര്‍ ഡി 2, അപ്പെന്‍ഡിക്സ് ബി പ്രകാരമുള്ള പ്രെഫോമ പ്രസ്സ് ഉടമകള്‍ എ.ഡി.എമ്മിന് സമര്‍പ്പിക്കണം. വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍, അംഗീകാരമില്ലാത്ത പ്രസ്സുകളില്‍ പ്രിന്റ് ചെയ്യുന്നവര്‍ എന്നിവരുടെ നോട്ടീസുകള്‍ പിടിച്ചെടുക്കുന്നതും നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതുമാണ്.
