പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃക പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് 18004250492 എന്ന നമ്പറില്‍ നേരിട്ട് വിളിച്ച് ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കാം. ജില്ലാ പ്ലാനിംഗ് ഓഫീസറുടെ നേതൃത്വത്തിലാണ് കണ്‍ടോള്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡ് അപ്ലിക്കേഷനായ സി-വിജിലിലൂടെ പരാതി നല്‍കാന്‍ കഴിയാത്തവരെക്കൂടി പരിഗണിച്ചാണ് നമ്പര്‍ നിലവില്‍ വന്നത്. സി-വിജില്‍ ആപ്ലിക്കേഷനിലൂടെ ഇതുവരെ ലഭിച്ചത് 514 പരാതികളാണ്. ഇതില്‍ 403 പരാതികള്‍ കൃത്യമാണെന്ന് സ്ഥിരീകരിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലത്തിലും ഇതിനായി ഓരോ ഫ്ളയിംഗ് സ്‌ക്വാഡും സര്‍വെയ്ലന്‍സ് ടീമും ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡും പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഉടമയുടെ അനുവാദമില്ലാതെ പോസ്റ്റര്‍, ബാനര്‍ തുടങ്ങിയവ പതിക്കുന്നത് സംബന്ധിച്ച് 324 പരാതികളാണ് ലഭിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുന്നതിനെതിരെ 20 ഉം പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറുടെ പേര് ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 36 ഉം പരാതികള്‍ ലഭിച്ചു.
