പാലക്കാട് ലോക്സഭമണഡലത്തിലെ സൂഷ്മപരിശോധന പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 10 ആയി. പ്രധാന സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകള്‍ സൂഷ്മപരിശോധനയില്‍ അംഗീകരിക്കപ്പെട്ടതോടെ ഡമ്മി സ്ഥാനാര്‍ത്ഥികളായി സമര്‍പ്പിച്ച പത്രികകള്‍ സ്വഭാവികമായി റദ്ദാക്കപ്പെടുകയായിരുന്നു. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 13 നാമനിര്‍ദേശപത്രികകളായിരുന്നു സമര്‍പ്പിക്കപ്പെട്ടിരുന്നത്. സി.പി.ഐ.(എം) ഡമ്മി സ്ഥാനാര്‍ത്ഥി സുഭാഷ് ചന്ദ്രബോസ്, കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ത്ഥി പി.വി രാജേഷ്, ബി.ജെ.പി ഡമ്മി സ്ഥാനാര്‍ത്ഥി സുകുമാരന്‍ എന്നിവരുടെ നാമനിര്‍ദേശ പത്രികകളാണ് റദ്ദായത്. സി.പി.ഐ.(എം) സ്ഥാനാര്‍ത്ഥി എം.ബി.രാജേഷ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.കെ.ശ്രീകണ്ഠന്‍, ബി.ജെ.പി. സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെ.തുളസീധരന്‍, ബി.എസ്.പി സ്ഥാനാര്‍ത്ഥി ഹരി അരുമ്പില്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ ബാലകൃഷ്ണന്‍, എം.രാജേഷ്, പി.രാജേഷ്, സി.ചന്ദ്രന്‍, എസ്.പി അമീര്‍ അലി എന്നിവരാണ് നിലവില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ജില്ലാ വരണാധികാരി ഡി.ബാലമുരളി, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍ ചുമതലപ്പെടുത്തിയ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സൂഷ്മപരിശോധന നടത്തിയത്.