കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിശകലനപ്രകാരം സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ എപ്രിൽ 12 വരെ താപനില ശരാശരിയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി. ഈ സാഹചര്യത്തിൽ സൂര്യാഘാതം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അതോറിറ്റി അറിയിച്ചു.