ലോക് സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ  അധ്യക്ഷതയില്‍ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ വോട്ടര്‍മാരെ ഭീക്ഷണിപ്പെടുത്താനോ, മദ്യം, പണം എന്നിവ നല്‍കി സ്വാധീനിക്കാനോ പാടില്ലെന്ന്് യോഗത്തില്‍ തെരഞ്ഞെടുപ്പ് വരണാധികാരി വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍  തെരഞ്ഞെടുപ്പ്  സംബന്ധിച്ച ചെലവുകള്‍ കൃത്യമായി അകൗണ്ട് ചെയ്ത് ബന്ധപ്പെട്ട രജിസ്റ്റര്‍ സൂക്ഷിക്കണം. പ്രചരണ വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പെരുമാറ്റചട്ടത്തിന്  വിധേയമായിരിക്കേണ്ടതാണ്. ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവ് പ്രകാരം സ്ഥാനാര്‍ഥികള്‍ക്ക്   10000 രൂപയാണ് തെരഞ്ഞെടുപ്പ് കാലയളവില്‍ കൈമാറാന്‍ കഴിയുകയുള്ളു. കൂടുതല്‍ തുക  കൈമാറുന്നത് അക്കൗണ്ട് മുഖേനയായിരിക്കണം. സ്ഥാനാര്‍ഥിയുടെ പേരില്‍ കുറ്റകൃത്യങ്ങള്‍ക്ക് കേസുണ്ടെങ്കില്‍ മൂന്ന് തവണ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഒബ്സര്‍വര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.