പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ജില്ലയില്‍ ഇതുവരെ അരലക്ഷത്തിലേറെ പ്രചരണ സാമഗ്രികള്‍ നീക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയുള്ള പൊതുയിടങ്ങളില്‍ നിന്നും 54788 നിരോധിത പ്രചരണ സാമഗ്രികളാണ് നീക്കം ചെയ്തത്. ഇതില്‍ 48417 പോസ്റ്റര്‍, 1361 ബാനറുകള്‍, 4625 കൊടികള്‍, 385 ചുവരെഴുത്തുകള്‍ ഉള്‍പ്പെടുന്നു. സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് ഉടമസ്ഥന്റെ അനുമതിയില്ലാതെ പതിച്ച 21 പ്രചരണ വസ്തുക്കളും നീക്കി. ഇന്നലെ (ഏപ്രില്‍ 10) മാത്രം പൊതുസ്ഥലത്തെ 2848 നിരോധിത പ്രചരണ സാമഗ്രികളാണ് നീക്കിയത്.
