പോളിങ് ബൂത്തിന്റെ വിവരങ്ങള്‍ തത്സമയം അപ്ലോഡ് ചെയ്യുന്നതിനുള്ള പോള്‍ മാനേജര്‍ ആപ്പിനെ സംബന്ധിച്ച് ജില്ലയിലെ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. വോട്ടെടുപ്പ് ദിവസവും തലേദിവസവുമുള്ള വിവരങ്ങളാണ് ആപ്ലിക്കേഷന്‍ വഴി അപ്ലോഡ് ചെയ്യേണ്ടത്.
പോളിങ് സാമഗ്രികള്‍ വിതരണ കേന്ദ്രത്തില്‍ നിന്നും സ്വീകരിച്ചതു മുതലുള്ള വിവരങ്ങള്‍ ആപ്പിലൂടെ അപ്ലോഡ് ചെയ്യണം. മോക്ക് പോള്‍ നടത്തുന്നത്, പോളിങ് ആരംഭിച്ചത് തുടങ്ങി രാവിലെ എട്ട് മുതല്‍ ഓരോ മണിക്കൂറിലേയും വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. പോളിങ് അവസാനിക്കുന്ന സമയമായ ആറു മണിക്ക് വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നവരുടെ എണ്ണം, വോട്ടിങ് അവസാനിച്ച സമയം, കലക്ഷന്‍ സെന്ററില്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിച്ചതു വരെയുള്ള വിവരങ്ങളും ചേര്‍ത്തതിനു ശേഷമാണ് ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്യേണ്ടത്. ഇതിലൂടെ ഓരോ മണിക്കൂറിലേയും വിവരങ്ങള്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയാനാകും. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിശീലനത്തില്‍ ജില്ലയിലെ 220 സെക്ടര്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു.
