പീരുമേട്ടില്‍ പ്രവര്‍ത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ ആണ്‍കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലില്‍ 2019 -20 വര്‍ഷം പ്രവേശനം നല്‍കുന്നതിന് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ ക്ഷണിച്ചു. അഞ്ചുമുതല്‍ 10 വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. രക്ഷകര്‍ത്താക്കള്‍ നിശ്ചിതഫോറത്തിലുള്ള അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് , മുന്‍ വര്‍ഷത്തെ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ വാര്‍ഷിക പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, കുട്ടിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ( സ്‌കൂള്‍ മേധാവികളില്‍ നിന്നും വാങ്ങിയത്) എന്നിവ സഹിതം മെയ് 17നകം പീരുമേട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547630080.
