വൈദ്യുതസുരക്ഷ സംബന്ധിച്ച പൊതുജന ബോധവത്ക്കരണം ലക്ഷ്യമിട്ട് മേയ് ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന  വൈദ്യുതസുരക്ഷാവാരത്തിന്റെ  സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പ്യ ചേംബറിൽ ഊർജവകുപ്പ് സെക്രട്ടറി ഡോ.ബി.അശോക് നിർവഹിച്ചു. കേരള സർക്കാർ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, എനർജി മാനേജ്മെന്റെ സെന്റർ (കേരള), അനെർട്ട്, ഫാക്ടറീസ് & ബോയിലേഴ്സ് വകുപ്പ്, കേരളാ ഫയർ & റെസ്‌ക്യൂ സർവീസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ വി. സി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. എസ്. ഇ. ബി. ചെയർമാൻ എൻ. എസ്. പിള്ള, എനർജി മാനേജിംഗ് സെന്റർ ഡയറക്ടർ കെ. എം. ധരേശൻ ഉണ്ണിത്താൻ, ഫാക്ടറീസ് & ബോയിലേഴ്‌സ് വകുപ്പ് ഡയറക്ടർ പി. പ്രമോദ്, ജില്ലാ ഫയർ ഓഫീസർ അബ്ദുൾ റഷീദ്, അഡീഷണൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഷീബാ എബ്രഹാം, ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ അജിത്കുമാർ എൻ  എന്നിവർ  പങ്കെടുത്തു. എസ്. ഗോപകുമാർ നയിച്ച സെമിനാറും കെ. എസ്. ഇ. ബി. സുരക്ഷാ വിഭാഗം അവതരിപ്പിച്ച ലഘുനാടകവും അരങ്ങേറി.