സംസ്ഥാന വനിത-ശിശു വികസനവകുപ്പിൽ നിർഭയ സെല്ലിന്റെ നിയന്ത്രണത്തിലുളള വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ താമസക്കാരിൽ വ്യത്യസ്ത അഭിരുചികളുളളവരെ ട്രെയിനിംഗ് നൽകി സ്വയംതൊഴിൽ/സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തുന്നതിന് സഹായിക്കുന്നതിന് തിരുവനന്തപുരം ജില്ലയിൽ തേജോമയ ആഫ്റ്റർ കെയർഹോം പ്രവർത്തിപ്പിക്കുന്നതിന് സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു.
2015 ലെ ബാലനീതി നിയമവും, ചട്ടങ്ങളും അനുസരിച്ചുളള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധമാണ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ആഡിറ്റ് റിപ്പോർട്ട്, രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് തുടങ്ങിയവ ഉൾക്കൊള്ളിച്ച പ്രൊപ്പോസൽ മേയ് 18ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നം.40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന മേൽവിലാസത്തിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.wcd.kerala.gov.in ഫോൺ: 0471- 2331059.