ജില്ലാ ആയുര്‍വ്വേദ ആശുപത്രി (അനക്‌സ്) പാറേമാവില്‍ ആശുപത്രി നിര്‍വ്വഹണ സമിതി മുഖേന താല്‍ക്കാലിക ജീനക്കാരെ നിയമിക്കുന്നു. റേഡിയോഗ്രാഫര്‍( റേഡിയോഗ്രാഫര്‍ കോഴ്‌സിലുള്ള കേരള ഗവ. സര്‍ട്ടിഫിക്കറ്റ് (ഡി.എം.ഇ), തെറാപിസ്റ്റ് (കേരളസര്‍ക്കാര്‍ നല്‍കുന്ന ആയുര്‍വ്വേദ തെറാപ്പിസ്റ്റ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്), ലാബ്‌ടെക്‌നീഷ്യന്‍ ( ലാബ്‌ടെക്‌നീഷ്യന്‍ കോഴ്‌സിലുള്ള കേരളാ ഗവ. സര്‍ട്ടിഫിക്കറ്റ്), ഡ്രൈവര്‍ കെ ഹെല്‍പ്പര്‍ ( ഹെവി ലൈസന്‍സ്, ബാഡ്ജ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 27ന് രാവിലെ 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം പങ്കെടുക്കണം.
