സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വസ നിധിയിലേക്ക് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ജീവനക്കാരും 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ 10 ലക്ഷം രൂപയുടെ ചെക്ക് ഖാദി ബോര്‍ഡ് ചെയര്‍മാനും വ്യവസായ മന്ത്രിയുമായ എ.സി. മൊയ്തീന് കൈമാറി. ബോര്‍ഡ് അംഗം റ്റി.വി.ബേബി, സെക്രട്ടറി കൃഷ്ണകുമാര്‍ റ്റി.വി, ഫിനാന്‍ഷ്യന്‍ അഡൈ്വസര്‍ ജി.ഹരികുമാരമേനോന്‍, ഡയറക്ടര്‍ കെ.എസ്സ്. പ്രദീപ് കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
