തിരുവല്ല, പത്തനംതിട്ട എന്നീ വിദ്യാഭ്യാസ ജില്ലകള്‍ കേന്ദ്രീകരിച്ച് സെക്കന്‍ഡറി അധ്യാപകര്‍ക്കായി അവധിക്കാല അധ്യാപക ശില്പശാല ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ്് ഹൈസ്‌കൂളില്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ.ആര്‍.വിജയമോഹനന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലാലിക്കുട്ടി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി.ഉഷ, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.ഗീത, സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ രാധിക വി.നായര്‍ എന്നിവര്‍ സംസാരിച്ചു.
     ജില്ലയിലെ രണ്ട് വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി 1512 അധ്യാപകരാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റെടുത്തു നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസം, പഠനമികവ് ഉയര്‍ത്താനുള്ള തന്ത്രങ്ങള്‍, നൂതനാശയ പ്രവര്‍ത്തനങ്ങള്‍, ഗവേഷണാത്മക അധ്യാപനം എന്നിവയെ കേന്ദ്രീകരിച്ചാണ് സെക്കന്‍ഡറിതല ശില്പശാല സംഘടിപ്പിക്കുന്നത്. രണ്ടാംഘട്ട ശില്പശാല 17ന് ആരംഭിക്കും