പട്ടികജാതി വികസനവകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം             മണ്ണന്തലയിൽ  പ്രവർത്തിക്കുന്ന  ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ           പി.എസ്.സി, എസ്.എസ്.സി, ആർ.ആർ.ബി, ബാങ്ക് മത്സരപ്പരീക്ഷകൾക്കുവേണ്ടി ആറു മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനത്തിനായി പത്താം ക്ലാസ്  അടിസ്ഥാനയോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/ പട്ടിക വർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും  അപേക്ഷിക്കാം.  പട്ടികജാതി/ പട്ടിക വർഗക്കാർക്ക് സർക്കാർ  ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. ജൂൺ ആറിന് ആരംഭിക്കുന്ന  ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ , ഒരു ഫോട്ടോ സഹിതം മേയ് 31ന് മുൻപ് ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷിക്കണം. അപേക്ഷാഫോറം ഈ ഓഫീസിൽ ലഭിക്കും. ഫോൺ: 0471-2543441.