കൊച്ചി: ജനകീയാസൂത്രണ പദ്ധതി പ്രകാരം ഹിന്ദി സംസാര ഭാഷ പഠിപ്പിക്കുന്നതിനായി ആരംഭിച്ച ജയ് ഹിന്ദ് ജയ് ഹിന്ദി പദ്ധതിയിലുള്ള പഠിതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. 38 പേരാണ് പദ്ധതിയിലൂടെ ഹിന്ദി പഠിച്ചത്. ദക്ഷിണ ഹിന്ദി പ്രചാര സഭ കോഡിനേറ്ററായ പദ്ധതിയുടെ പഠന കാലാവധി ആറ് മാസമാണ്.

പറവൂർ ഗവ. ഗേൾസ് ഹൈസ്കൂളിൽ നടന്ന ചടങ്ങ് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ദക്ഷിണ ഹിന്ദി പ്രചാര സഭയുടെ സ്പെഷ്യൽ ഓഫീസർ ജെ.എസ്.എം പട്ടൻ ഷെട്ടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഡെന്നി തോമസ്, ജലജ രവീന്ദ്രൻ, ചീഫ് കോഡിനേറ്റർ ഹിരൺ ദാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.