ജൂൺ ഒന്ന് മുതൽ ഏഴ് വരെ ഭക്ഷ്യസുരക്ഷാ വാരം ആചരിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഈറ്റ് റൈറ്റ് മേളകൾ, റാലി, ഫ്‌ളാഷ് മോബ്, പോസ്റ്റർ രചനാ മത്സരം, ലഘുലേഖ വിതരണം, ബോധവത്കരണ ക്ലാസ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.
ഭക്ഷ്യസുരക്ഷയും ആരോഗ്യവും എന്ന വിഷയത്തിൽ മേയ് 29ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടത്തുന്ന ക്വിസ് മത്സരത്തിൽ പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, പി.ജി തലത്തിലുള്ള (23 വയസ് കഴിയാത്ത) രണ്ട് പേരടങ്ങുന്ന ടീമിന്  പങ്കെടുക്കാം.  മേയ് 28 വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സ്വീകരിക്കും.  മത്സരാർഥികളുടെ പേര്, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ സഹിതം അപേക്ഷിക്കണം. ജനറൽ ഹോസ്പിറ്റലിനു സമീപമുള്ള തിരുവനന്തപുരം ജില്ലാ അസിസ്റ്റന്റ് കമ്മീഷണർ ഓഫ് ഫുഡ് സേഫ്റ്റിയുടെ കാര്യാലയത്തിൽ നേരിട്ടോ acfstvpm2018@gmail.com വഴിയോ ഫോൺ മുഖാന്തരമോ അപേക്ഷകൾ സമർപ്പിക്കാം.  ഫോൺ: 7593873310, 7593873353, 8943346581. വിജയികൾക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ക്യാഷ് അവാർഡുകൾ നൽകും.
മത്സരാർത്ഥികൾ രജിസ്‌ട്രേഷനെത്തുമ്പോൾ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ കൊൺണ്ടുവരണം.  മത്സരാർഥി സ്‌കൂൾ/ കോളേജിനെ പ്രതിനിധീകരിച്ചാണ് അപേക്ഷ നൽകുന്നതെങ്കിൽ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കണം.  സ്വതന്ത്ര മത്സരാർത്ഥികൾ ആധാർ/ ഇലക്ഷൻ ഐ.ഡി/ ഡ്രൈവിംഗ് ലൈസൻസ് ഇവയിലേതെങ്കിലും രജിസ്‌ട്രേഷൻ സമയത്ത് ഹാജരാക്കണം.