കൊച്ചി: ജില്ലയിലെ മഴക്കാാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നേറുന്നു. പ്രവർത്തനങ്ങളെല്ലാം ആവേശത്തോടെ ഏറ്റെടുത്ത പഞ്ചായത്തുകളുടെ ശുചീകരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്കു കടന്നു.

പാറക്കടവ് ബ്ലോക്കിൽ പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ഓരോ വാർഡിലും ഹരിതകർമസേന രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. തൊഴിലുറപ്പു തൊഴിലാളികളും ശുചീകരണത്തിന്റെ ഭാഗമായുണ്ട്.
ബ്ലോക്കിനു കീഴിലെ ചെങ്ങമനാട് പഞ്ചായത്തിൽ വഴിവക്കിൽ നിക്ഷേപിച്ചിരുന്ന രണ്ട് മാലിന്യ കൂനകൾ നീക്കം ചെയ്ത് വൃത്തിയാക്കി. 25 കിലോ അജൈവ മാലിന്യങ്ങളും ശേഖരിച്ചു നീക്കം ചെയ്തു. 30 കിലോ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിന് വിധേയമാക്കി. പൊതു മാലിന്യ സംസ്കരണ സംവിധാനങ്ങളിലൂടെ 30 കിലോ ജൈവ മാലിന്യങ്ങളും സംസ്കരിച്ചു.
നെടുമ്പാശ്ശേരി പഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രധാന കുടിവെള്ള സ്രോതസുകളെല്ലാം വൃത്തിയാക്കി ക്ലോറിനേഷൻ നടത്തി. കാടുപിടിച്ചു കിടന്ന കുളങ്ങളും തോടുകളുമാണ് വൃത്തിയാക്കിയത്. റോഡരികിലെ പുല്ലുവെട്ടി മാലിന്യം നിറയുന്നത് ഒഴിവാക്കി. കനാലുകളെല്ലാം ചെളി കോരി വെള്ളമൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ പൂർത്തിയാക്കി. റോഡരുകിൽ കൂടി കിടന്ന 25 മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്തു. 4000 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. 3500 കിലോ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിന് വിധേയമാക്കി. 500 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു. പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആ ശവർ ക്കർമാരെ ഉൾപ്പെടുത്തി വീടുകളിൽ ലഘുലേഖ വിതരണവും നടത്തി. കുന്നുകര പഞ്ചായത്തിൽ 30 ഉം പാറക്കടവ് പഞ്ചായത്തിൽ 31 ഉം മാലിന്യ കൂമ്പാരങ്ങൾ റോഡരികിൽ നിന്നും പൊതു ഇടങ്ങളിൽ നിന്നും നീക്കം ചെയ്തു. കുന്നുകര പഞ്ചായത്തിൽ നിന്നും 3500 കിലോ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു. 3500 കിലോ ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റിംഗിന് വിധേയമാക്കി. 500 കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു. പാറക്കടവ് പഞ്ചായത്തിൽ 21 മാലിന്യ കൂമ്പാരങ്ങളാണ് നീക്കം ചെയ്തത്. 680 കിലോ അജൈവ മാലിന്യം ശേഖരിച്ചു. 130 കിലോ കുഴി കമ്പോസ്റ്റിന് വിധേയമാക്കി. ഏഴ് കിലോ ഇലക്ട്രോണിക് മാലിന്യങ്ങളും നീക്കം ചെയ്തു. പുത്തൻ വേലിക്കര പഞ്ചായത്തിൽ 75 കിലോ ജൈവ മാലിന്യങ്ങളും ശ്രീ മൂലനഗരം പഞ്ചായത്തിൽ 100 കിലോ ജൈവ മാലിന്യങ്ങളും ശേഖരിച്ചു. പുത്തൻവേലിക്കര പഞ്ചായത്തിൽ 990 കിലോ മാലിന്യങ്ങളും ശ്രീ മൂലനഗരം പഞ്ചായത്തിൽ 1900 കിലോ മാലിന്യങ്ങളും കമ്പോസ്റ്റിംഗിന് വിധേയമാക്കി.