അങ്കമാലി: സംസ്ഥാന വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംയോജിത ശിശു വികസന പദ്ധതിയില്‍ അങ്കമാലി ബ്ലോക്കിലെ മികച്ച അംഗന്‍വാടി വര്‍ക്കര്‍മാരായി മലയാറ്റൂര്‍ പഞ്ചായത്ത് നടുവട്ടം അംഗന്‍വാടിയിലെ എം. പി. ലിസ്സി, കാലടി ഗ്രാമപഞ്ചായത്തിലെ കുറ്റിലക്കര അംഗന്‍വാടിയിലെ പി. സി. ശോഭന എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ കിടങ്ങൂര്‍ അംഗന്‍വാടിയിലെ എം. ഒ. ബീനയാണ് മികച്ച ഹെല്‍പ്പര്‍ അങ്കമാലി നഗരസഭയിലെയും കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യംമ്പുഴ, മലയാറ്റൂര്‍, കാലടി, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളിലെയും 202 അംഗന്‍വാടികളിലെ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്
അവാര്‍ഡ് ജേതാക്കള്‍ക്ക് റോജി എം. ജോണ്‍ എം. എല്‍. എ. ഉപഹാരങ്ങള്‍ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ അദ്ധ്യക്ഷ എം. എ. ഗ്രേസി മുഖ്യാതിഥിയായിരുന്നു.