സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുളള 42 ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗുകളിൽ രണ്ട് വർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പക്ടസും 25 രൂപ മുഖവിലയ്ക്ക് മേയ് 30 മുതൽ ജൂൺ 22 വരെ അതത് സ്ഥാപനങ്ങളിൽ നിന്ന് കൈപ്പറ്റാം. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാനയോഗ്യത. അപേക്ഷകൾ ജൂൺ 25 വരെ സമർപ്പിക്കാം. ഫാഷൻ മേഖലയിൽ നൂതനമായ സാങ്കേതിക വിദ്യ ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങൾ നൽകുന്നു. പഠനത്തിനിടയിൽ ആറ് ആഴ്ച വിവിധ ഫാഷൻ ഡിസൈൻ സ്ഥാപനങ്ങളിൽ ട്രെയ്‌നിംഗ് ലഭ്യമാകും. ജോലിക്ക് പുറമേ സ്വന്തമായി ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുന്നതിനും വിദ്യാർത്ഥികളെ സജ്ജരാക്കും. സ്ഥാപനങ്ങളുടെ വിവരം www.dtekerala.gov.inwww.sitttrkerala.ac.in എന്ന വെബ്‌സൈറ്റിൽ ”Institutions & Courses” എന്ന ലിങ്കിൽ ലഭ്യമാണ്.