പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളില്‍ പരിശോധന നടത്തി. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തിയ പരിശോധനയില്‍ ഹാജരാക്കിയ 70 വാഹനങ്ങളില്‍ 50 എണ്ണം പൂര്‍ണ്ണ സുരക്ഷിതമാണെന്ന് കണ്ടെത്തി സ്റ്റിക്കര്‍ പതിച്ചു. 20 വാഹനങ്ങളില്‍ പലതരം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തി. വാഹന പരിശോധന ജോയിന്റ് ആര്‍ ടി ഒ ബി സാജു ഉദ്ഘാടനം ചെയ്തു. എം വി ഐ മാരായ ബേബി ജോണ്‍, സി പി ബാബുരാജന്‍, പി അനൂപ്, എ എം വി ഐ മാരായ വി ആര്‍ ഷനില്‍ കുമാര്‍, വി എസ് സ്മിജിത്ത്, ഇ പി ഹാരിസ്, വരുണ്‍ ദിവാകരന്‍, പ്രവീണ്‍ കുമാര്‍, അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സുരക്ഷാ പരിശോധനക്ക് ഹാജരാകാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍ ടി ഒ എം മനോഹരന്‍ അറിയിച്ചു.
