കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ബ്യൂട്ടി പാര്‍ലര്‍ മാനേജ്മന്റ്  സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  ജൂണ്‍ അവസാനം  ആരംഭിക്കുന്ന ഒരു മാസത്തെ പരിശീലനത്തില്‍ ഭക്ഷണവും  താമസവും സൗജന്യമാണ്.   താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട്, മാഹി  ജില്ലകളിലെ 18 നും 45 നും ഇടയില്‍ പ്രായമുള്ള യുവതികള്‍ പേര്, വയസ്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഡയറക്ടര്‍, റുഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, പി ഒ കാഞ്ഞിരങ്ങാട്,  കണ്ണൂര്‍ 670142 എന്ന  വിലാസത്തില്‍ ജൂണ്‍  12  നു മുമ്പായി അപേക്ഷിക്കണം.   മുന്‍ഗണനാ വിഭാഗത്തില്‍പെട്ടവര്‍ക്കും താമസിച്ചു പഠിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും  മുന്‍ഗണന.  ഇന്റര്‍വ്യൂ ജൂണ്‍  19ന്.  ഓണ്‍ ലൈനായി www.rudset.com. അപേക്ഷിക്കാം. ഫോണ്‍: 0460-2226573, 9496611644, 9961336326, 6238275872, 8547325448, 9496297644.