സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവ വൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: ജി.എൽ.പി.എസ്. കഞ്ഞിക്കുഴി, ഇടുക്കി, രണ്ടാം സ്ഥാനം: സെന്റ് മേരീസ് എൽ.പി.എസ്. എടത്വാ, ആലപ്പുഴ, മൂന്നാം സ്ഥാനം: എസ്.വി.എ.യു.പി.എസ്. കാപ്പിൽ, മലപ്പുറം, പ്രോത്‌സാഹന സമ്മാനം: 1) ഗവൺമെന്റ് യു.പി.എസ് വെളളാട്, കണ്ണൂർ, 2) ജി.എച്ച്.എസ്.എസ്. ഉദിനൂർ, കാസർകോട്. ഫലകവും, പ്രശസ്തി പത്രവും പാരിതോഷികവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. മികച്ച ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാലയങ്ങൾക്ക് യഥാക്രമം 50,000/- രൂപ, 30,000/-രൂപ, 20,000/- രൂപയും, പ്രോത്സാഹന സമ്മാനമായി 10,000/- രൂപ വീതവും പാരിതോഷികം നൽകും. പുരസ്‌കാരങ്ങൾ ജൂൺ 11ന് രാവിലെ 11.30ന് ഗവൺമെന്റ് യു.പി.സ്‌കൂൾ, ബീമാപ്പള്ളിയിൽ നടക്കുന്ന ”ജൈവവൈവിധ്യ ഉദ്യാനം” സംസ്ഥാനതല അവാർഡ്ദാന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി സമ്മാനിക്കും.