കേരള കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിലെ 60 വയസ് പൂർത്തിയാകാത്ത കുടുംബ/ സ്വാന്ത്വന പെൻഷൻ ഗുണഭോക്താക്കളുടെ 2026 ലെ നോൺ റീമാര്യേജ് സർട്ടിഫിക്കറ്റ് ജനുവരി 15നകം നൽകണമെന്ന് തിരുവനന്തപുരം വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.