കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തിട്ടുള്ള ഗുണഭോക്താക്കളിൽ കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് വായ്പ കുടിശ്ശിക ഒറ്റത്തവണയായോ തവണകളായോ ജനുവരി 1 മുതൽ മാർച്ച് 31നകം അടച്ചു തീർക്കുന്നപക്ഷം പിഴപ്പലിശ, സർവ്വീസ് ചാർജ്, നോട്ടീസ് ചാർജ്ജ് എന്നിവ പൂർണമായും ഒഴിവാക്കി നൽകും. 31.03.2022 ന് മുൻപ് മുൻപായി വായ്പയെടുത്തിട്ടുള്ളതും വായ്പയിന്മേൽ കുടിശ്ശികയായിട്ടുള്ളതുമായ ഗുണഭോക്താക്കൾക്ക് തങ്ങളുടെ വായ്പാ കുടിശ്ശിക വ്യവസ്ഥകൾക്ക് വിധേയമായി തീർപ്പാക്കി വായ്പകൾ പുനഃക്രമീകരിക്കുന്ന ‘നവജീവൻ’ പദ്ധതിയുടെ രണ്ടാം ഘട്ടവും മാർച്ച് 31 വരെ നടപ്പിലാക്കുന്നു. പദ്ധതികളുടെ കൂടുതൽ വിവരങ്ങൾക്ക് അതാത് റീജിയണൽ/ സബ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: കോട്ടയം- 0481 2564304, 9400309740, തിരുവനന്തപുരം- 0471 2316472, 9188952328, കോഴിക്കോട്- 0495 2367331, 9188952327, സബ് ഓഫീസ് മാവേലിക്കര- 0479 2340300, 8304980078, സബ് ഓഫീസ് തൃശൂർ- 0487 2991323.