ബാലുശ്ശേരി ഡോ.ബി.ആർ. അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് വളണ്ടിയർമാർക്കായി സംഘടിപ്പിച്ച സപ്തദിന സഹവാസ ക്യാമ്പിൽ വിമുക്തി മിഷൻ സെമിനാർ സംഘടിപ്പിച്ചു. കൽപറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.ജെ. ഷാജി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി യുവകവി സുര ഗുരുകുലത്തിന്റെ കവിതാ സമാഹാരം യാഞ്ജിമയുടെ കോപ്പി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രോഗ്രാം ഓഫീസർക്ക് കൈമാറി.
വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി സജിത്ത്കുമാർ, പ്രിവൻ്റീവ് ഓഫീസർ വി.കെ.സുരേഷ്, പ്രോഗ്രാം ഓഫീസർ കെ ശുഹൈബ്, അധ്യാപകൻ യു വിപുലേഷ് വളണ്ടിയർമാരായ ആർ.ആർ ആദർശ്, പി.അമീന ഷെറിൻ, ദിയ ഗിരീഷ് എന്നിവർ സംസാരിച്ചു
