ലോകത്തെങ്ങുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്‌ളാദപൂർണമായ ഈദുൽ ഫിത്ർ ആശംസിച്ചു. ഒരു മാസത്തെ റമദാൻ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ചെറിയ പെരുന്നാൾ, മനുഷ്യസ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശമാണ് നൽകുന്നത്. ഇന്നത്തെ സാമൂഹ്യാവസ്ഥയിൽ ഈ സന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. ഈ മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാനും ജീവിതത്തിൽ പകർത്താനും റമദാനും ഈദുൽ ഫിത്‌റും പ്രചോദനമാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.