2019ലെ ‘ബീറ്റ് എയര്‍ പൊലൂഷന്‍’ എന്ന പരിസ്ഥിതി സന്ദേശം ഉള്‍കൊണ്ട് പാലക്കാട് ജില്ലാ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ജില്ലാതല ഉദ്ഘാടനം പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. പരിപാടിയോടനുബന്ധിച്ച് ഹരിത കേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായി വിവിധഭാഗങ്ങളില്‍ വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചു.വായു മലിനീകരണത്തിനെതിരെ ബോധവത്കരണവും നടത്തി. ജില്ലാതല ഉദ്ഘാടനം മുഹമ്മദ് മുഹസിന്‍ എം.എല്‍.എ നിര്‍വഹിച്ചുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി പരിപാടിയില്‍ അധ്യക്ഷയായി. ചെറുപ്രായത്തില്‍ തന്നെ നിരവധി മുളകള്‍ നട്ടുപിടിപ്പിച്ച മുളയുടെ തോഴി എന്നറിയപ്പെടുന്ന നൈനാ ഫെബിനെ പരിപാടിയില്‍ ആദരിച്ചു. പട്ടാമ്പി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.എസ്.ബി.എ തങ്ങള്‍, പാലക്കാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. ഹരികൃഷ്ണന്‍ നായര്‍ പട്ടാമ്പി മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ കെ.സി മണികണ്ഠന്‍, മോഹന സുന്ദരന്‍, പി ടി എ പ്രസിഡണ്ട് പി.സി ഷാനവാസ്, പട്ടാമ്പി ജനമിത്ര ചാരിറ്റബിള്‍ പ്രസിഡണ്ട് സി.വി റഹ്മാന്‍, കണ്ണന്‍ പട്ടാമ്പി തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടാമ്പി സിവില്‍ സ്റ്റേഷന്‍ പരിസരത്തുനിന്ന് ആരംഭിച്ച് പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ച പരിസ്ഥിതി ദിന സന്ദേശ റാലി സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വാര്‍ഡന്‍ സാമുവല്‍ വല്ലംഗത്തെ പച്ചൗ ഫ്‌ലാഗ് ഓഫ് ചെയ്തു. ജനപ്രതിനിധികളും അധ്യാപകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും റാലിയില്‍ പങ്കെടുത്തു.
വിവിധ മേഖലകളില്‍ കേരളം ആര്‍ജിച്ച നേട്ടങ്ങള്‍ മന്നോട്ട് കൊണ്ടുപോകാന്‍ പ്രകൃതിയെ കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.