കോലഞ്ചേരി: കോലഞ്ചേരി ഉപജില്ല പ്രവേശനോല്‍സവം മാമല എസ്എന്‍ എല്‍പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ സി പൗലോസ് പ്രവേശനോല്‍സവം
ഉദ്ഘാടനം ചെയ്തു. കുട്ടികളെ വരവേൽക്കാൻ വർണ്ണാഭമായ സജ്ജീകരണങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കിയത്. വിദ്യാലയ അങ്കണം വർണ്ണക്കടലാസുകൾ കൊണ്ട് അലങ്കരിച്ച് കുരുന്നു മനസുകളെ വരവേറ്റു. ഒപ്പം വാദ്യമേളങ്ങളുടെ അകമ്പടിയും. പുത്തൻ യൂണിഫോമും വർണകുടകളും ബാഗുകളുവെക്കെയായി ആകാംക്ഷയോടെയാണ് ഓരോ കുരുന്നും എത്തിയത്.

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ റെജി ഇല്ലിക്കപറമ്പില്‍ അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ സ്കൂൾ മാനേജർ എ ആര്‍ രാജീവ്, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ടി രമാഭായി, കോലഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി വി സുരേഷ്, പിടിഎ പ്രസിഡൻറ് കെ എം രാജു, പ്രധാന അധ്യാപിക സിന്ധു രാഘവന്‍ ബ്ലോക്ക് മെമ്പർമാരായ ജെസി ബാബു, അമ്പിളി ഷിബു, എന്നിവര്‍ സംസാരിച്ചു.

കൂടാതെകിഴക്കമ്പലം ഗവ. എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി അജി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. നവാഗതരായ 18 വിദ്യാത്ഥികളെ അക്ഷരത്തൊപ്പിയണിയിച്ചും പൂച്ചെണ്ടുകള്‍ നല്കികിയും സ്വീകരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രവേശനോത്സവം പ്രമുഖ ഗാന്ധിയന്‍ ഡോ: എം പി മത്തായി ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ സി കെ ഷാജി അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മധുര പലഹാരവിതരണവും നടത്തി. പാങ്കോട് ഗവ. എല്‍പി സ്‌കൂളില്‍ പഞ്ചായത്തംഗം ഉഷ കുഞ്ഞുമ്മോന്‍ ഉദ്ഘാടനം ചെയ്തു. നവാഗതരെ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ സ്വീകരിച്ചു. സമ്മാനങ്ങളും വിതരണം ചെയ്തു. കോലഞ്ചേരി ഗവ. എല്‍പി സ്‌കൂളില്‍ നവാഗതരെ ഹാരമണിയിച്ചാണ് സ്വീകരിച്ചത്. ബലൂണുകളും സമ്മാനങ്ങളും ഇവര്‍ക്ക് നല്‍കി. തുടര്‍ന്ന് അക്ഷരജ്യോതി തെളിയിച്ചു. യോഗത്തില്‍ പിടിഎ പ്രസിഡന്റ് പി കെ ഷിബു അധ്യക്ഷനായി. നീറാംമുഗള്‍ ഗവ. ജെബിഎസില്‍ മുതിര്‍ന്ന കുട്ടികളും അധ്യാപകരും നവാഗതരെ മധുരം നല്‍കിയും ഹാരമണിയിച്ചും സ്വീകരിച്ചു. പൂര്‍വ്വ വിദ്യാര്‍ഥി സംഘനാ പ്രസിഡന്റ് എന്‍ വി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഫോട്ടോ അടിക്കുറിപ്പ്:

കോലഞ്ചേരി ഉപജില്ലാ പ്രവേശനോത്സവം തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പൗലോസ് ഉദ്ഘാടനം ചെയ്യുന്നു