പട്ടികജാതി വകുപ്പിന് കീഴിലുള്ള കൊടുമണ്‍ ഐക്കാട് ഐറ്റിഐയില്‍ എന്‍സിവിറ്റി അംഗീകാരമുള്ള ഡി/സിവിള്‍, ഇലക്ട്രീഷ്യന്‍ ട്രേഡില്‍ പട്ടികജാതി, പട്ടികവര്‍ഗ, ജനറല്‍ സീറ്റുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി പാസായവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി,വര്‍ഗ വിഭാഗക്കാര്‍ക്ക് 820 രൂപ ലംപ്‌സംഗ്രാന്റും 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റും എല്ലാ വിഭാഗക്കാര്‍ക്കും 900 രൂപ യൂണിഫോം അലവന്‍സും 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. എല്ലാ ട്രയിനികള്‍ക്കും ഉച്ചഭക്ഷണം ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യമുണ്ട്. അപേക്ഷാഫോറം ഐടിഐയില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുസഹിതമുള്ള അപേക്ഷ ഈ മാസം 29ന് മുമ്പ് ഐടിഐയില്‍ ലഭിക്കണം. ഫോണ്‍: 04734 280771.