കൂടിക്കാഴ്ച 24നും 25നും

പട്ടികജാതി/ പട്ടികവർഗ വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിന് സർക്കാർ സ്‌കൂൾ അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുക്കും.  പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർ ജൂൺ 24നും പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർ 25നും രാവിലെ ഒൻപതിന് കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.  വിശദവിവരങ്ങളും അപേക്ഷാഫോമും www.education.kerala.gov.in ലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്.