വനഗവേഷണ സ്ഥാപനത്തിൽ 2021 മേയ് 31 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. ഇതിലേക്കായി ജൂൺ 24 രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടക്കും. ബോട്ടണി/പ്ലാന്റ് സയൻസ്/ഫോറസ്ട്രി/ബയോളജി/ലൈഫ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്ലാന്റ് ഇക്കോളജി/ഇക്കോഫിസിയോളജിയിൽ ഫീൽഡ് എക്‌സ്പീരിയൻസ് അഭികാമ്യം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് www.kfri.res.in സന്ദർശിക്കുക.